പഞ്ചസാര കെട്ടിക്കിടക്കുന്നു; വിതരണത്തിന് അനുവാദം തേടി സപ്ളൈകോ

Monday 27 April 2026 12:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിലൂടെ സ്പെഷ്യൽ പഞ്ചസാര വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കോർപറേഷൻ സർക്കാരിന്റെ അനുവാദം തേടി.

റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന 400 ടൺ പഞ്ചസാര നശിക്കാതിരിക്കാനാണിത്.

മുൻഗണനാ വിഭാഗത്തിലെ എ.എ.വൈ വിഭാഗത്തിന് കിലോഗ്രാമിന് 27 രൂപ നിരക്കിൽ വിതരണം ചെയ്യാൻ പഞ്ചസാര സിവിൽ സപ്ലൈസ് കോർപറേഷനാണ് റേഷൻ കടകളിലെത്തിച്ചത്. എന്നാൽ പദ്ധതി മാർച്ച് 31ന് അവസാനിച്ചിരുന്നു. പദ്ധതി തുടരുമെന്ന പ്രതീക്ഷയിൽ കൂടുതൽ സ്റ്റോക്ക് റേഷൻ കടയിൽ എത്തിച്ചിരുന്നു. പദ്ധതി നിലവിലുണ്ടായിരുന്നപ്പോൾ കിലോഗ്രാമിന് 18.50 രൂപ കേന്ദ്ര സർക്കാർ നൽകുമായിരുന്നു. ബാക്കി സംസ്ഥാന സർക്കാരും വഹിച്ചിരുന്നു.വ്യാപാരികൾക്ക് കമ്മീഷൻ ഇനത്തിൽ ഒരു രൂപ ലഭിച്ചിരുന്നു.

പഞ്ചസാര തിരിച്ചെടുക്കുന്നതിനെക്കാൾ നല്ലത് റേഷൻ കടകൾ വഴി വിറ്റഴിക്കുന്നതാണെന്നാണ് കോർപറേഷന്റെ പക്ഷം. അതിനു മുമ്പ് വില പരിഷ്കരിക്കും എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കുമായി നൽകാൻ പഞ്ചസാര കൂടുതൽ എത്തിക്കേണ്ടി വരും