'കുറിപ്പടികൾ" നോവൽ പ്രകാശനം ചെയ്തു
Sunday 26 April 2026 11:20 PM IST
ചെറുവത്തൂർ: കുട്ടിശങ്കരൻ എന്ന എട്ടു വയസുകാരനിലൂടെ ഒരു ഗ്രാമത്തിന്റെ ചിത്രം വരച്ചുകാട്ടുന്ന കൈനി രാജന്റെ 'കുറിപ്പടികൾ' നോവൽ പ്രകാശനം ചെയ്തു. കയ്യൂർ മുഴക്കോം സ്വദേശിയായ ഗ്രന്ഥകാരൻ കൈനി രാജൻ ഏഴിൽപ്പരം ഗ്രന്ഥങ്ങളുടെ കർത്താവാണ്. ചെറുവത്തൂർ അക്ഷര ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി വൽസല രാജൻ പുസ്തക പ്രകാശനം നടത്തി. അക്ഷര വായനശാല പ്രസിഡന്റ് കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. കയ്യൂരിലെ ഭാസ്കരൻ വെളിച്ചപ്പാടൻ പുസ്തക പരിചയം നടത്തി. ടി. രാജൻ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകാരൻ കൈനി രാജൻ, അക്ഷര വായനശാല സെക്രട്ടറി ടി.വി. ലത, അക്ഷര ഫൈനാർട്സ് പ്രസിഡന്റ് പി.കെ. ഭാസ്കരൻ, റിസോൾവ് ബുക്സ് പ്രതിനിധി കെ.കെ. സുരേഷ്, അക്ഷര ഗ്രന്ഥാലയം ലൈബ്രേറിയൻ പി. ശോഭ എന്നിവർ പ്രസംഗിച്ചു.