പുതിയ സ്ക്രാംബ്ലർ ബൈക്കുകളുമായി യെസ്ഡിയും ബി.എസ്.എയും
Monday 27 April 2026 12:33 AM IST
കൊച്ചി : യെസ്ഡിയും ബി.എസ്.എയും ഇന്ത്യയിലെ പ്രീമിയം റൈഡർമാർക്കായി പുതിയ സ്ക്രാംബ്ലർ മോട്ടോർ സൈക്കിളുകൾ അവതരിപ്പിച്ചു. നഗര യാത്രകൾക്കും ഓഫ്-റോഡ് അനുഭവങ്ങൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത യെസ്ഡി സ്ക്രാംബ്ലർ 350യും ബി.എസ്.എ സ്ക്രാംബ്ലർ 650യും ശക്തമായ എൻജിനും പ്രത്യേക ഡിസൈനും കൊണ്ട് ശ്രദ്ധേയമാണ്. ലഘുവായ 350സി.സി സ്ക്രാംബ്ലറായ യെസ്ഡി മോഡൽ നഗര യാത്രകൾക്ക് അനുയോജ്യമാണ്. 650cc എൻജിനുള്ള ബി.എസ്.എ മോഡൽ ഉയർന്ന പ്രകടനവും ക്ലാസിക് ശൈലിയും ഒരുമിക്കുന്നു. ഇന്ത്യൻ റൈഡിംഗ് സംസ്കാരത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു.
വില
യെസ്ഡി സ്ക്രാംബ്ലർ
1,99,950 രൂപ മുതൽ
ബി.എസ്.എ സ്ക്രാംബ്ലർ 650
3,24,950 രൂപ മുതൽ