സേവ് ലൈവ്സ് ട്രെയിനിംഗ് പ്രോഗ്രാം
കൊട്ടാരക്കര: കെ.ജി.എം.ഒ.എ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് സി.പി.ആർ ട്രെയിനിംഗ് പ്രോഗ്രാം 'സേവ് ലൈവ്സ്- ഒരു വിദ്യാർത്ഥി ഒരു ജീവൻ' പൂവറ്റൂരിലെ വെട്ടിക്കവല ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.എം.ഒ.എ കൊല്ലം, ജില്ലാ മെഡിക്കൽ ഓഫീസ്, നാഷണൽ സർവീസ് സ്കീം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സെക്രട്ടറി ഡോ.അജി അയിരൂർ തോമസ്, എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജെ.ജെഫീഷ്, പി.എ.സജിമോൻ, ഡോ.അനിൽ തര്യൻ, എസ്.ശ്രീകുമാർ, ഡോ.കെ.ബി.വിവേക്, ഡോ.എ.ഷാഹിൻ, സി.രാജശ്രീ, ഡോ.അരുൺ മോഹൻ എന്നിവർ സംസാരിച്ചു. കുളക്കട ഗവ.വി.എച്ച്.എസ്.എസ്, വെണ്ടാർ എസ്.വി.എം.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ് കേഡറ്റുകളായ 118 കുട്ടികൾക്കും പ്രോഗ്രാം ഓഫീസർമാർക്കും ട്രെയിനിംഗ് നൽകി.