കുളത്തൂർ കുഞ്ഞുകൃഷ്‌ണപിള്ള അനുസ്മരണം
Monday 27 April 2026 12:44 AM IST
കൊല്ലം : അന്തരിച്ച കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗവും കെ.ടി.യു.സി മുൻ സംസ്ഥാന പ്രസിഡന്റുമായ കുളത്തൂർ കുഞ്ഞുകൃഷ്‌ണപിള്ള സംസ്ഥാനത്തെ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മുതിർന്ന നേതാവായിരുന്നുവെന്ന് യു.ഡി.എഫ് കൊല്ലം ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. കേരള കോൺഗ്രസ് കൊല്ലം ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ: മാത്യു ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി. മോഹനൻ പിള്ള, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, വിശ്വജിത്ത്, മണലിൽ സുബേർ, ആർ. ഉഷാകുമാരി, മഹേഷ് കൂട്ടപള്ളി, സജി മള്ളാക്കോണം, കുറ്റിയിൽ ശ്യാം, കോടിയാട്ട് ബാലകൃഷ്‌ണപിള്ള, അഡ്വ. അരുൺ അലക്സ്, സാബു കുളക്കട, ആർതർ ലോറൻസ്, രഞ്ജിത്ത്, അബ്ദുൽ ലത്തീഫ്, ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരിച്ചു.