സംയുക്ത പാസിംഗ് ഔട്ട് പരേഡ്

Monday 27 April 2026 12:45 AM IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പൊലീസ് സബ്ഡിവിഷൻ എസ്.പി.സി സംയുക്ത പാസിംഗ് ഔട്ട് പരേഡി​ൽ കരുനാഗപ്പള്ളി അസി.പൊലീസ് കമ്മി​ഷണർ സി. ജോൺ സല്യൂട്ട് സ്വീകരിച്ചു. കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ രണ്ടു വർഷത്തെ അടിസ്ഥാന ട്രെയിനിംഗ് പൂർത്തിയാക്കിയ 170 കേഡറ്റുകളാണ് പങ്കെടുത്തത്. കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, തഴവ ആദിത്യ വിലാസം ഗവ ഹൈസ്‌കൂൾ, കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, എച്ച്.എസ് ഫോർ ഗേൾസ് കരുനാഗപ്പള്ളി എന്നീ സ്‌കൂളുകളുകളിലെ കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ എസ്.ബി.പ്രവീൺ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.എൻ.ഒ ബി.രാജേഷ്, പ്രോഗ്രാം ഓഫീസർ എസ്.ഷഹീർ, സ്‌കൂൾ മേധാവിമാരായ ഉഷാകുമാരി, കെ.സുരേഷ് കുമാർ , ടി.സരിത, ശ്രീകല, സ്‌കൂൾ മാനേജർ എൽ.ശ്രീലത തുടങ്ങി​യവർ നേതൃത്വം നൽകി.