തണ്ണീർപ്പന്തലുമായി എൻ.ജി.ഒ യൂണിയൻ
Monday 27 April 2026 12:47 AM IST
കൊല്ലം: എൻ.ജി.ഒ യൂണിയൻ കൊല്ലം ടൗൺ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം താലൂക്ക് ഓഫീസ് കോംപ്ലക്സിൽ തണ്ണീർ പന്തലൊരുക്കി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി ദീപുവിന് തണ്ണിമത്തൻ നീര് നൽകി യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് എച്ച്. അമൽചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ജി. സജികുമാർ സ്വാഗതം പറഞ്ഞു. പാരിപ്പള്ളി മെഡി. ആശുപത്രിയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. രമ്യമോഹൻ, കുണ്ടറ മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ദീപ, കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, പുനലൂർ സിവിൽ സ്റ്റേഷനിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മിനിമോൾ എന്നിവർ തണ്ണീർപന്തലുകൾ ഉദ്ഘാടനം ചെയ്തു.