ആർ.എസ്.പിക്ക് എതിരെ കുപ്രചാരണം: ജില്ലാ സെക്രട്ടറി
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം അസംബ്ലി നിയോജക മണ്ഡലത്തിലെ ആർ.എസ്.പി പ്രവർത്തകരെ കുറിച്ച് ചില മാദ്ധ്യമങ്ങളിലും ചാനലുകളിലും വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ പൂർണമായും അവാസ്തവമാണെന്ന് ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് കൊല്ലം തീരദേശ മണ്ഡലത്തിലെ ചില ആർ.എ.സ്പി പ്രവർത്തകർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ സി.പി.എം നേതാക്കളെ അവിടെ കണ്ടു. ആർ.എസ്.പി പ്രവർത്തകർ ഭക്ഷണം കഴിച്ചിട്ട് ഹോട്ടലിൽ നിന്നിറങ്ങി. ഈ സംഭവം ചില കുബുദ്ധികൾ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് നേതാക്കളെ അറിയിച്ചു. കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ വിവരം ഉടൻതന്നെ ആർ.എസ്പി ജില്ലാ സെക്രട്ടറിയെ അറിയിച്ചു. അടിയന്തരമായി ആർ.എസ്.പി തീരദേശ ലോക്കൽ കമ്മിറ്റി വിളിച്ചു കൂട്ടാൻ നിർദ്ദേശംനൽകി. നിജസ്ഥിതി ബോദ്ധ്യപ്പെടുത്താൻ കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് ഗീതാ കൃഷ്ണനെ പങ്കെടുപ്പിക്കുകയും ചെയ്തു. മേയ് 4 കഴിയുമ്പോൾ കള്ളങ്ങൾ പ്രചരിപ്പിച്ചവർക്ക് കാര്യങ്ങൾ ബോദ്ധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.