ഹ​ജ്ജ് വി​മാ​ന​നി​ര​ക്കി​ലെ ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്ക​ണം

Monday 27 April 2026 12:52 AM IST

കൊ​ല്ലം: ഹ​ജ്ജ് സർ​വീ​സി​ന്റെ പേ​രിൽ അ​മി​ത​ചാർ​ജ് ഈ​ടാ​ക്കു​ന്ന വി​മാ​ന ക​മ്പ​നി​ക​ളു​ടെ ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാൻ ആ​ഗോ​ള​ത​ല​ത്തിൽ ടെൻഡർ വി​ളി​ച്ച് ന്യാ​യ​മാ​യ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കാൻ കേ​ന്ദ്ര​സർ​ക്കാർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ​കേ​ര​ള ജം​ഇ​യ്യ​ത്തുൽ ഉ​ല​മ ജ​ന​റൽ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മുൻ ചെ​യർ​മാ​നു​മാ​യ തൊ​ടി​യൂർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ഈ വർ​ഷ​ത്തെ ഹ​ജ്ജ് കർ​മ്മ​ത്തിൽ പ​ങ്കെ​ടു​ക്കാൻ പു​റ​പ്പെ​ടു​ന്ന​വർ​ക്കാ​യി നൽ​കി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം പെ​രു​മ്പു​ഴ​യിൽ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ഹ​ജ്ജ് ക്വാ​ട്ട വർ​ദ്ധി​പ്പി​ക്ക​ണം. ക​രി​പ്പൂർ വ​ഴി പോ​കു​ന്ന ഹാ​ജി​മാ​രിൽ നി​ന്ന് അ​ധി​ക​സം​ഖ്യ ഈ​ടാ​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷൻ സം​സ്ഥാ​ന പ്ര​സി​ഡന്റ് ക​ട​യ്​ക്കൽ അ​ബ്ദുൽ അ​സീ​സ് മൗ​ല​വി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.