ട്രാൻ. ബസിൽ ലോറിയിടിച്ച് യാത്രക്കാരൻ മരിച്ചു

Monday 27 April 2026 12:16 AM IST

കോ​ഴി​ക്കോ​ട്:​ ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​യാ​ത്ര​ ​ചെ​യ്യ​വേ​ ​ലോ​റി​യി​ടി​ച്ച് ​യുവാവിന് ​ദാ​രു​ണാ​ന്ത്യം.​ ​ക​ണ്ണൂ​ർ​ ​ഇ​രി​ക്കൂ​ർ​ ​ക​ണ്ണ​ൻ​ ​കു​ന്നേ​ൽ​ ​പ​രേ​ത​രാ​യ​ ​ചാ​ക്കോ,​ ​മു​ണ്ട​ക്ക​ൽ​ ​അ​ന്ന​മ്മ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ​ ​കെ.​ജെ.​സു​നി​ൽ​ ​(40​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​കോ​ഴി​ക്കോ​ട് ​മിം​സ് ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പം​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ഒ​ന്നോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ അ​തേ​ ​ദി​ശ​യി​ൽ​ ​വ​ന്ന​ ​ലോ​റി​ ​ബ​സി​ൽ​ ​വ​ന്ന് ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ബ​സി​ന്റെ​ ​പി​റ​കി​ൽ​ ​വ​ല​തു​വ​ശ​ത്തെ​ ​വി​ൻ​ഡോ​ ​സീ​റ്റി​ലി​രു​ന്ന​ ​സു​നി​ൽ​ ​ഇ​ടി​യു​ടെ​ ​ആ​ഘാ​ത​ത്തി​ൽ​ ​തെ​റി​ച്ച് ​ക​മ്പി​യി​ലി​ടി​ച്ച് ​വീ​ണു.​ ​ത​ല​യ്ക്ക് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​സു​നി​ലി​നെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​അ​തേ​സ​മ​യം,​​​ ​ഇ​ടി​ച്ചു​ ​ക​യ​റി​യ​ ​ലോ​റി​ ​സു​നി​ലി​ന്റെ​ ​ത​ല​യി​ൽ​ ​ത​ട്ടി​യി​രി​ക്കാ​മെ​ന്നാ​ണ് ​പൊ​ലീ​സ് ​സം​ശ​യം. കോ​ട്ട​യം​ ​പാ​ലാ​യി​ൽ​ ​നി​ന്ന് ​ക​ണ്ണൂ​രി​ലെ​ ​കൊ​ശ​വ​ൻ​ ​വ​യ​ലി​ലെ​ ​വീ​ട്ടി​ലേ​ക്ക് ​വ​രി​ക​യാ​യി​രു​ന്നു​ ​സു​നി​ലും​ ​കു​ടും​ബ​വും.​ ​ഭാ​ര്യ​ ​റി​യ​ ​സു​നി​ൽ,​ ​സ​ഹോ​ദ​രി​ ​സി​സ്റ്റ​ർ​ ​സോ​ളി,​ ​റി​യ​യു​ടെ​ ​സ​ഹോ​ദ​ര​ൻ,​ ​സു​നി​ലി​ന്റെ​ ​സ​ഹോ​ദ​ര​ന്റെ​ ​മ​ക​ൻ​ ​എ​ന്നി​വ​രാ​ണ് ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​മെ​‌​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.