പുതുപ്പള്ളി പള്ളിയിൽ വെടിക്കെട്ടില്ല

Monday 27 April 2026 12:18 AM IST

കോട്ടയം : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ പുതുപ്പള്ളി പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചു. മലങ്കര സഭാദ്ധ്യക്ഷൻ ബസേലിയസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ ആഹ്വാന പ്രകാരമാണ് നടപടി. മേയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാൾ.