ചൂട് ; ബൈക്ക് യാത്രയിൽ കരുതൽ വേണം
തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ഇരുചക്ര വാഹന യാത്രികർ ജാഗ്രത പുലർത്തിയില്ലെങ്കിൽ സൂര്യാതപമടക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാദ്ധ്യത. രാവിലെ 10 മുതൽ 3 വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം.
ബൈക്ക് യാത്രക്കാർ
ശ്രദ്ധിക്കാൻ -വെയിലുള്ള സമയം ദീർഘയാത്രക്ക് ഇരുചക്ര വാഹനങ്ങൾ ഒഴിവാക്കണം -യാത്രയുടെ ഇടവേളകളിൽ തണലിൽ വിശ്രമിക്കണം. -സൂര്യപ്രകാശം കുറവായ തണലുള്ള വഴികൾ തിരഞ്ഞെടുക്കണം -ഹെൽമറ്റ്, സൺഗ്ലാസ് എന്നിവക്കൊപ്പം കൈമുഴുവൻ മറയുന്ന വസ്ത്രവും കൈയ്യുറയും ധരിക്കണം -കുപ്പിവെള്ളം കരുതുക, ഇടയ്ക്ക് തണലിൽ വിശ്രമിച്ച് വെള്ളം കുടിക്കണം -സിഗ്‌നലുകളിൽ കാത്തുനിൽക്കേണ്ടി വരുന്നതിനാൽ സിഗ്‌നലില്ലാത്ത വഴികൾ തിരഞ്ഞെടുക്കാം -യാത്രയ്ക്കിടെ അറ്റകുറ്റപ്പണി വേണ്ടിവന്നാൽ തണലിൽ വച്ച് നടത്തണം -തളർച്ച അനുഭവപ്പെട്ടാലുടൻ വൈദ്യസഹായം തേടണം