അനോഷിന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Monday 27 April 2026 12:32 AM IST

തിരുവനന്തപുരം: തൃശൂരിൽ പാമ്പ് കടിയേറ്റ അനോഷിന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൃശൂർ കോടാലി സ്വദേശികളായ സിൽജോ, ജോൺസി ദമ്പതികളുടെ മക്കളായ അൽജോയെയും സഹോദരൻ അനോഷിനെയുമാണ് കഴിഞ്ഞ 19ന് ഉറങ്ങിക്കിടക്കവേ തലയിണയ്ക്കടിയിലുണ്ടായിരുന്ന പാമ്പുകടിച്ചത്. അൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.