റിങ്കു റോക്ക്‌സ്,​ കൊൽക്കത്ത സൂപ്പർ

Monday 27 April 2026 6:50 AM IST

ല​ക്‌​നൗ​:​ ​ ഈ ഐ.പി.എൽ സീസണിലെ ആദ്യ സൂപ്പർ ഓവർ പിറന്ന മത്സരത്തിൽ ലക്‌നൗ സൂപപ്ർ ജയ്‌ന്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ത്രില്ലിംഗ് ജയം. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്‌​സ് 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 155 ​ ​റ​ൺ​സെ​ടു​ത്തു.​ മറുപടിക്കിറങ്ങിയ ലക്‌നൗ അവസാന പന്തിൽ മുഹമ്മദ് ഷമി നേടിയ സിക്സിലൂടെ ടൈ പിടിക്കുകയായിരുന്നു (155/8)

സൂപ്പർ ഓവറിൽ

കൊൽക്കത്തയ്‌ക്കായി സൂപ്പർ ഓവർ എറിഞ്ഞ സുനിൽ നരെയ്ൻ ആദ്യ പന്തിൽ നിക്കോളാസ് പുരാനെ (0) ക്ലീൻബൗൾഡാക്കി. അടുത്ത പന്തിൽ പന്ത് സിംഗിളെടുത്തു. എന്നാൽ അടുത്ത പന്തിൽ എയ്‌ഡൻ മർക്രത്തിന്റെ സിക്സിനുള്ള ശ്രമം ലോംഗ് ഓണിൽ റോവ്‌മാൻ പവലും റിങ്കു സിംഗ് ചേർന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ക്യാച്ചാക്കി മാറ്റി. കൊൽക്കത്തയ്ക്ക് ജയിക്കാൻ രണ്ട് റൺസ് മാത്രം. ലക്‌നൗവിനായി സൂപ്പർ ഓവർ എറിഞ്ഞ പ്രൻസ് യാദവിന്റെ ആദ്യ പന്ത് തന്നെ ഫോറടിച്ച് റിങ്കുസിംഗ് കൊൽക്കത്തയ്‌ക്ക് സീസണിലെ രണ്ടാം ജയം സമ്മാനിച്ചു.

റിങ്കുവാണ് താരം

കൊൽക്കത്തയുടെ ഇന്നിംഗ്‌സിനെ ഒറ്റയ്ക്ക് തോളിലേറ്റി 51​ ​പ​ന്തി​ൽ​ 7​ ​ഫോ​റും​ 5​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 83​ ​റ​ൺ​സു​മാ​യി​ ​നോട്ടൗട്ടാവുകയും ഫിൽഡിംഗിൽ സൂപ്പർ ഓവറിലേതുൾ​പ്പെടെ 5 ക്യാച്ചുകൾ​കൈപ്പിടിയിൽ ഒതുക്കുകയും ചെയ്ത റിങ്കു സിംഗാണ് കളിയിലെ താരം.

4​ ​ഓ​വ​റി​ൽ​ 1​ ​മെ​യ്‌​ഡ​നു​ൾ​പ്പെ​ടെ​ 23​ ​റ​ൺ​സ് ​ന​ൽ​കി​ 5​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി​യ​ ​മൊ​ഹ്‌​സി​ൻ​ ​ഖാ​നാ​ണ് ​ആദ്യം ബാറ്റ് ചെയ്ത കൊ​ൽ​ക്ക​ത്ത​യു​ടെ​ ​റ​ണ്ണൊ​ഴു​ക്ക് ​ത​ട​ഞ്ഞ​ത്.​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​അ​ഞ്ച് ​വി​ക്ക​റ്റ് ​പ്ര​ക​ട​ന​മാ​ണി​ത്. മ​റു​വ​ശ​ത്ത് ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ 93​/7​ ​എ​ന്ന​ ​നി​ലയി​ലാ​യി​രു​ന്ന​ ​കൊ​ൽ​ക്ക​ത്ത​യെ ​റി​ങ്കു​ ​സിം​ഗി​ന്റെ​ ​ബാ​റ്റിംഗ് ഭേദപ്പെട്ട​ ​ടോ​ട്ട​ലി​ൽ​ ​എ​ത്തിക്കുകയായിരുന്നു.​ ​ദി​ഗ്‌​വേ​ഷ് ​റാ​ത്തി​ ​എ​റി​ഞ്ഞ​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​റി​ങ്കു​ ​നേ​ടി​യ​ 4​ ​തു​ട​ർ​ ​സി​ക്സു​ക​ളു​ൾ​പ്പെ​ടെ​ ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​വ​ന്ന​ത് 26​ ​റ​ൺ​സാ​ണ്.​ ​ത​ക​ർ​ക്ക​പ്പെ​ടാ​ത്ത​ ​എ​ട്ടാം​ ​വി​ക്ക​റ്റി​ൽ​ ​സു​നി​ൽ​ ​ന​രെ​യ്‌​നൊ​പ്പം​ ​(​പു​റ​ത്താ​കാ​തെ​ 4​)​​​ 30​ ​പ​ന്തി​ൽ​ 62​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​റി​ങ്കു​ ​പ​ടു​ത്തു​യ​ർ​ത്തി​യ​ത്.​ ​ഈ​ ​കൂ​ട്ട​കെ​ട്ടി​ൽ​ 24​ ​പ​ന്തി​ൽ​ 56​ ​റ​ൺ​സ് ​നേ​ടി​യ​തും​ ​റി​ങ്കു​വാ​യി​രു​ന്നു.​ ​റി​ങ്കുവി​നെ​ക്കൂ​ടാ​തെ​ ​കാ​മ​റൂ​ൺ​ ​ഗ്രീ​നും​ ​(34​)​​​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​കാ​ഴ്‌​ച​വ​ച്ചു.​ ​കൊ​ൽ​ക്ക​ത്ത​ ​ബാ​റ്റ​ർ​ ​ ​ര​ഘു​വം​ശി​ ​(9​)​​​ ​ഫീ​ൽ​ഡിം​ഗ് ​ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി​ ​ക​ണ്ടെ​ത്തി​ ​തേ​ർ​ഡ് ​അ​മ്പ​യ​ർ​ ​ഔ​ട്ട് ​വി​ളി​ച്ച​ത് ​മ​ത്സ​ര​ത്തെ​ ​ചൂ​ടു​പി​ടി​പ്പി​ച്ചു.​ ​ഫീ​ൽ​‌​ഡ് ​അ​മ്പ​യ​ർ​മാ​രോ​ട് ​ത​ർ​ക്കി​ച്ച​ ​ശേ​ഷ​മാ​ണ് ​താ​രം​ ​മ​ട​ങ്ങി​യ​ത്.​ ​പ​വ​ർ​പ്ലേ​യി​ൽ​ 31​/3​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​കൊ​ൽ​ക്ക​ത്ത.

തുടർന്ന് ബാറ്റ് ചെയ്ത ലക്‌നൗവിന്റെ ടോപ് സ്കോററായത് ക്യാപ്ടൻ റിഷഭ് പന്താണ് (38 പന്തിൽ 42). എയ്‌ഡൻ മർക്രം (27 പന്തിൽ 31), ആയുഷ് ബധോനി (19 പന്തിൽ 24), ഹിമ്മത് സിംഗ് (10 പന്തിൽ 19), മുഹമ്മദ് ഷമി (പുറത്താകാതെ 6 പന്തിൽ 11) എന്നിവരും ടൈകെട്ടാൻ നിർണായക സംഭാവന നൽകി. അവസാന ഓവറിൽ ലക്‌നൗവിന് ജയിക്കാൻ വേണ്ടത് 17 റൺസായിരുന്നു. ആ ഓവർ എറിഞ്ഞ കാർത്തിക് ത്യാഗി രണ്ടാം പന്തിൽ തുടർച്ചയായി രണ്ട് നോബോൾ എറിയുകയും ഫോർ വഴങ്ങുകയും ചെയ്തു. മൂന്നാം പന്തിൽ ഹിമ്മത് സിംഗിനെ പുറത്താക്കി.അവസാന പന്തിൽ ലക്‌നൗവിന് ജയിക്കാൻ 7റൺസ് വേണമായിരുന്നു. എന്നാൽ ആ പന്തിൽ സി‌ക്സടിച്ച് ഷമി മത്സരം ടൈ ആക്കി സൂപ്പർ ഓവറിലേക്ക് നീട്ടുകയായിരുന്നു.

കൊൽക്കത്തയ്‌ക്കായി വരുൺ ചക്രവർത്തിയും വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന്

ഡൽഹി-ബംഗളൂരു

(രാത്രി 7.30 മുതൽ)​