ആയുർവേദ മെഡിക്കൽ ക്യാമ്പ്

Tuesday 28 April 2026 12:43 AM IST
ആയുർവേദ മെഡിക്കൽ ക്യാമ്പ്

കോലഞ്ചേരി: പുത്തൻകുരിശ് പുത്തൻകാവ് എൻ.എസ്.എസ് കരയോഗവും ദേവീ വിലാസം എൻ.എസ്.എസ് വനിതാസമാജവും മൂവാറ്റുപുഴ പുനർജിത്ത് ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 3 ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പുത്തൻകാവ് ശ്രീഭദ്ര അന്നദാനമണ്ഡപത്തിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. ഡയബെറ്റിസ്, പൈൽസ്, ഫിസ്റ്റുല, കിഡ്‌നി സ്റ്റോൺ, കൊളസ്ട്രോൾ, ത്വക്ക് രോഗങ്ങൾ, സന്ധിവാദം, മുട്ട് തേയ്മാനം തുടങ്ങിയവയ്ക്ക് ചികിത്സ ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സൗജന്യമായി മരുന്നുകൾ നൽകും. ഫോൺ: 93884 49439.