ചെറിയഹമ്മദ് ഹാജി അനുശോചനം

Tuesday 28 April 2026 12:38 AM IST
ഇ.സി. ചെറിയ ഹമ്മദ് ഹാജിഹാജി അനുശോചന യോഗത്തിൽ പി.ടി.എ. റഹീം എം.എൽ.എ സംസാരിക്കുന്നു

കൊടുവള്ളി : പൗരാവലിയുടെ നേതൃത്വത്തിൽ മുൻ കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇളവൻചാലിൽ ഇ.സി. ചെറിയഹമ്മദ്‌ ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ അദ്ധ്യക്ഷത വഹിച്ചു. പി.മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.ടി.എ. റഹീം എം.എൽ.എ, ടി.കെ. മുഹമ്മദ്, വി.കെ. അബ്ദു ഹാജി, കോതൂർ മുഹമ്മദ്, കെ.ബാബു, ഒ.പി.ഐ. കോയ, സി.പി. റസാഖ്, ബിജു പടിപ്പുരക്കൽ, വേളാട്ട് മുഹമ്മദ്, പി.ടി. മൊയ്തീൻകുട്ടി, എൻ.പി. ഇഖ്ബാൽ, ഇ.കെ. മുഹമ്മദ്, ടി.പി. അർഷദ്, കെ. അസ്സയിൻ, പി.ആർ. മഹേഷ്, ആലി ഹാജി, ഷറഫുദ്ധീൻ, സി.എം. ബഷീർ, ടി.പി മജീദ്, പി.സി. റാഷിദ് എന്നിവർ പ്രസംഗിച്ചു. വൈസ് ചെയർപേഴ്സൺ കെ.കെ.എ കാദർ സ്വാഗതം പറഞ്ഞു.