നാടകമേള ആരംഭിച്ചു
Tuesday 28 April 2026 12:42 AM IST
നന്മണ്ട: നന്മണ്ട വോയ്സ് സംഘടിപ്പിക്കുന്ന പ്രഥമ അമച്ച്വർ നാടകമേള 'പെരുമ്പറ - 2026' ആരംഭിച്ചു. നന്മണ്ട ഹൈസ്കൂളിൽ സിനിമ നാടകനടൻ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ.എസ് വരുൺ അദ്ധ്യക്ഷത വഹിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല പാടിക്കര, മെമ്പർ സത്യഭാമ എടവലക്കണ്ടി, ഇ.ശശീന്ദ്രദാസ്, എം.എസ്.മണി, അബ്ദുള്ള നന്മണ്ട, എ.കെ.ജയദീഷ് എന്നിവർ പ്രസംഗിച്ചു.അരുൺ ലാൽ സംവിധാനം ചെയ്‌ത ക്ലാവർ റാണി, മാർത്താണ്ഡന്റെ സ്വപ്നങ്ങൾ എന്നീ നാടകങ്ങൾ അരങ്ങേറി. ഇന്നലെ വൈകീട്ട് ജിനോ ജോസഫ് സംവിധാനം ചെയ്ത ഭാഷ, മനോജ് നാരായണൻ ടീമിന്റെ ഒരു കോയിക്കോടൻ ഹൽവ, ഇന്ന് സന്തോഷ് കീഴാറ്റൂർ സംവിധാനവും അവതരണവും നിർവഹിച്ച പെൺനടൻ, മനോജ് നാരായണൻ സംവിധാനം ചെയ്ത കുരിശ് എന്നീ നാടകങ്ങൾ അരങ്ങിലെത്തും.