ഫോക്‌ലോർ ശില്പശാല

Tuesday 28 April 2026 1:08 AM IST
ഞാറ്റുവേലയുടെ ഉദ്ഘാടനം നാടൻകളി പരിശീലകൻ കെ.പി.കണ്ണദാസൻ പമ്പരം കറക്കി നിർവഹിക്കുന്നു.

മുണ്ടൂർ: കേരള ഫോക് ലോർ അക്കാദമിയും യുവക്ഷേത്ര കോളേജ് ഫോക് ലോർ ക്ലബ്ബും മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാബും ഫോക്‌ലോർ ശില്പശാലയും 'ഞാറ്റുവേല' നാടൻകളി പരിശീലകനും റിട്ട. അദ്ധ്യാപകനുമായ കെ.പി.കണ്ണദാസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അദ്ധ്യക്ഷനായിരുന്നു. ഡയറക്ടർ റവ. മാത്യൂ ജോർജ്ജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫാ. ഷാജു അങ്ങേവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റവ. ജോസഫ് ഓലിക്കൽ കൂനൽ, ഫാ. ഷൈജു പരിയത്ത്, അദ്ധ്യാപകരായ കെ.ശ്രീകുമാർ, ആർ.ദിവ്യ എന്നിവർ സംസാരിച്ചു. തുടർന്ന് കണ്യാർകളിയും ഉണ്ടായിരുന്നു.