ദാഹജലവുമായി നന്മമരം

Tuesday 28 April 2026 12:09 AM IST
നന്മ മരം കാഞ്ഞങ്ങാട് ദാഹജലം നൽകുന്നതിന് ഒരുക്കിയ നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നന്മ മരം കാഞ്ഞങ്ങാട് ദാഹജലം നൽകുന്നതിന് തണ്ണീർപ്പന്തൽ സ്ഥാപിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ടി.എം മുഹമ്മദ് അസ്‌ലമിനു കുടിവെള്ളം നൽകി നഗരസഭാ ചെയർമാൻ വി.വി രമേശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. നന്മ മരം കാഞ്ഞങ്ങാട് പ്രസിഡന്റ് ബിബി കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയായ നന്മമരം ചെയർമാൻ സലാം കേരള, ഉപദേശകസമിതിയംഗം സി.പി ശുഭ, മദനി ഹമീദ് എന്നിവർ സംസാരിച്ചു. നന്മ മരം സെക്രട്ടറി ഷിബു നോർത്ത് സ്വാഗതം പറഞ്ഞു. ടി.കെ വിനോദ്, ഗോകുലാനന്ദൻ മോനാച്ച, ദിനേശൻ, രമ്യഹരി, രാജിമധു, വിനു വേലാശ്വരം, പുഷ്പ കൊളവയൽ, സതീശൻ മടിക്കൈ, ബി.കെ പ്രസാദ്, ബഷീർ കൊത്തിക്കാൽ, സബീഷ് ചിത്താരി, വി.എസ് മധുസുദനൻ എന്നിവർ നേതൃത്വം നൽകി.