ഫലമറിയാൻ ഇനി ഒരാഴ്ച : എക്സിറ്റ് പോൾ ഫലം നാളെ

Tuesday 28 April 2026 12:02 AM IST

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്ന വോട്ടെണ്ണൽ മേയ് നാലിന്. എക്സിറ്റ് പോളുകളുടെ ഫലങ്ങൾ നാളെ വൈകിട്ട് 6.30 മുതൽ പുറത്ത് വിടും. ഭരണം തങ്ങൾക്കെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും. നിയമസഭയിൽ അക്കൗണ്ടില്ലാത്ത ബി.ജെ.പി, രണ്ടോ അതിലധികമോ സീറ്റ് നേടുമെന്ന് ഉറപ്പിക്കുന്നു.

എൽ.ഡി.എഫ് മൂന്നാമതും ഭരണത്തിലെത്തിയാൽ പഴയ ബംഗാൾ പ്രതാപത്തിന്റെ പ്രതിഫലനമാവും. മറിച്ചാണെങ്കിൽ ഇടത് പക്ഷത്തിന് തുടർ ഭരണം ലഭിച്ചതിന്റെ ദുഷിപ്പായി വിലയിരുത്തപ്പെടും. 75 നും 80 നും ഇടയിൽ സീറ്റാണ് എൽ.‌ഡി.എഫ് പ്രതീക്ഷ. പത്ത് വർഷം ഭരണത്തിന്റെ വരാന്തയിൽ ഇരിക്കേണ്ടി വന്നതിന്റെ ഗതികേടുമായി മത്സരത്തിനിറങ്ങിയ യു.ഡി.എഫിന് അധികാരത്തിൽ തിരിച്ചെത്താനായില്ലെങ്കിൽ പിന്നെ തല പൊക്കൽ പ്രയാസമാവും. കോൺഗ്രസിന് മാത്രമല്ല, ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും ഇത് നിലനില്പിന്റെ പോരാട്ടം. 85 സീറ്റുവരെ അവർ പ്രതീക്ഷിക്കുന്നു. നൂറിലേറെ സീറ്റ് കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനം അന്തരീക്ഷത്തിലുണ്ട്.. നേരിയ മാർജിനിൽ അധികാരം കിട്ടിയാൽ വിജയത്തിന്റെ സൂത്രധാരനെന്ന നിലയ്ക്ക് സതീശന് വനവാസമൊഴിവാക്കാം. തോറ്റമ്പിയാൽ ഏറ്റവുമധികം പഴി കേൾക്കേണ്ടി വരുന്നതും അദ്ദേഹം തന്നെ.നേമത്തും കഴക്കൂട്ടത്തും ബി.ജെ.പി വിജയം ഉറപ്പിക്കുന്നു.

നാളത്തെ എക്സിറ്റ് പോൾ ഫലങ്ങളിലാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണ്.എക്സിറ്റ് പോൾ ഫലങ്ങൾക്ക് കൃത്യതയില്ലെങ്കിലും വോട്ടർമാരുടെ മനസ് എങ്ങോട്ടാണെന്ന് സൂചന അത് നൽകാറുണ്ട്.

​വി​ജ​യ​ഗാ​ന​ങ്ങ​ളു​മാ​യി​ ​മു​ന്ന​ണി​കൾ എ​ൽ.​ഡി.​എ​ഫ് ​ഗാ​നം​ ​'​ലീ​ക്ക്‌​‌​‌​‌​‌​‌​ഡ്"

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​യ് ​നാ​ലി​നു​ ​വോ​ട്ടു​പെ​ട്ടി​ ​പൊ​ട്ടി​ക്കാ​നി​രി​ക്കെ​ ​മു​ന്ന​ണി​ക​ളു​ടെ​ ​വി​ജ​യ​ഗാ​ന​ങ്ങ​ൾ​ ​റെ​ഡി.​ ​വി​ജ​യ​പാ​ട്ടു​ക​ൾ​ ​ജ​യി​ക്കു​മ്പോ​ൾ​ ​മാ​ത്ര​മെ​ ​പു​റ​ത്തു​വി​ടാ​വൂ​ ​എ​ന്നാ​ണ് ​വ്യ​വ​സ്ഥ​യെ​ങ്കി​ലും​ ​എ​ൽ.​‌​ഡി.​എ​ഫി​ന്റെ​ ​ഗാ​നം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പു​റ​ത്താ​യി.

'​'​വോ​ട്ടു​ ​പെ​ട്ടി​ ​പൊ​ട്ടി​ച്ച​പ്പോ​ൾ​ ​യു.​ഡി.​എ​ഫ് ​ഞെ​ട്ടീ...​ ​ഇ​ട​തു​പ​ക്ഷ​ ​മു​ന്ന​ണി​യും​ ​തു​ട​ർ​ഭ​ര​ണം​ ​നേ​ടീ...​ ​മു​ഖ്യ​നാ​കാ​ൻ​ ​ക​ച്ച​കെ​ട്ടി​യ​ ​കോ​ൺ​ഗ്ര​സു​കാ​ർ​ ​ഞെ​ട്ടി...​ ​സ്വ​പ്ന​മെ​ല്ലാം​ ​നെ​യ്ത​വ​രും​ ​എ​ട്ടു​നി​ല​യി​ൽ​ ​പൊ​ട്ടീ...​"​"​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​ഗാ​ന​ത്തി​ൽ​ ​'​വ​ന​വാ​സ​ത്തി​നു​ ​പോ​കാ​നാ​യി​ ​ഒ​രു​ങ്ങി​ ​നി​ന്നോ​ ​വി.​‌​ഡീ...​"​ ​എ​ന്ന​ ​പ​രി​ഹാ​സ​വു​മു​ണ്ട്.​ ​വാ​ഴ​ 2​ ​സി​നി​മ​യി​ലെ​ ​നാ​ട​ൻ​ ​പാ​ട്ടി​ന്റെ​ ​ഈ​ണ​ത്തി​ലാ​ണ് ​വി​ജ​യ​പ്പാ​ര​ഡി​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ ​എ​ൽ.​‌​‌​ഡി.​എ​ഫ് ​ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ​ഗാ​നം​ ​പ്ര​ച​രി​ക്കു​ന്ന​ത്.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പേ​രു​ള്ള​ ​വി​ജ​യാ​ഹ്ളാ​ദ​പ്പാ​ട്ടു​ക​ളും​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.

​പ്രി​യം​ ​അ​ടി​ച്ചു​പൊ​ളി​ ​പാ​ട്ടു​കൾ അ​ടി​ച്ചു​പൊ​ളി​ ​ഡ​പ്പാം​കൂ​ത്ത് ​പാ​ട്ടു​ക​ൾ​ക്കാ​ണ് ​ഡി​മാ​ൻ​ഡ്.​ ​ആ​ഹ്ലാ​ദാ​വേ​ശ​ത്തി​ൽ​ ​നി​ൽ​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ആ​ടി​ ​തി​മി​ർ​ക്കാ​നു​ള്ള​ ​'​സം​ഗ​തി​"​ ​പാ​ട്ടി​ൽ​ ​വേ​ണം.​ ​മാ​പ്പി​ള​പ്പാ​ട്ടി​ന്റെ​ ​രീ​തി​യി​ലാ​ണ് ​യു.​ഡി.​എ​ഫി​ന്റെ​ ​വി​ജ​യ​ഗാ​നം.​ ​'​ക​ട​ക്കു​പു​റ​ത്ത്"​ ​എ​ന്നു​ള്ള​വ​ ​ഈ​ ​പാ​ട്ടി​ൽ​ ​വ​രും.​ ​വി.​‌​‌​ഡി.​സ​തീ​ശ​നെ​ ​ഉ​ന്ന​മി​ട്ടു​ള്ള​ ​'​വ​ന​വാ​സ​"​ ​ഗാ​ന​വും​ ​ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.