അടുത്ത വ‌ർഷത്തെ പൂരം ഏപ്രിൽ 17ന്

Tuesday 28 April 2026 12:06 AM IST

തൃശൂർ : തൃശൂർ പൂരത്തിന് കൊടിയിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് വടക്കുന്നാഥന്റെ ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി,​ പാറമേക്കാവ് ഭഗവതിമാർ പരസ്പരം അഭിവാദ്യം ചെയ്ത് അടുത്ത വർഷത്തെ പൂരതിയതി കുറിച്ച് തട്ടകങ്ങളിലേക്ക് മടങ്ങി. അടുത്ത വർഷം ഏപ്രിൽ 17 നാണ് പൂരം. പകൽപ്പൂരത്തിന് ശേഷമായിരുന്നു ഉപചാരം ചൊല്ലൽ. പകൽപ്പൂരത്തിന്റെ മേളത്തിന് തിരുമ്പാടിക്ക് ചെറുശേരി കുട്ടൻ മാരാരും പാറമേക്കാവിന് കിഴക്കൂട്ട് അനിയൻ മാരാരും പ്രമാണം വഹിച്ചു. തിരുവമ്പാടിക്കായി ചന്ദ്രശേഖരനും പാറമേക്കാവിനായി എറണാകുളം ശിവകുമാറും തിടമ്പേറ്റി. മുണ്ടത്തിക്കോട് വെടിക്കെട്ടുശാല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.