അലവൻസ് വർദ്ധിപ്പിക്കണം
Tuesday 28 April 2026 12:14 AM IST
പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനു കീഴിലുള്ള ലൈബ്രേറിയന്മാരുടെ വേതനം കാലോചിതമായി വർദ്ധിപ്പിക്കണമെന്ന്‌കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ പെരിന്തൽമണ്ണ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ക്യാപ്റ്റൻ ലക്ഷ്മി വനിത വായനശാലയിൽ കെ.എസ്.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബദറുന്നിസ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ താലൂക്ക് പ്രസിഡന്റ് കെ.ജോതി അദ്ധ്യക്ഷയായി. ലൈബ്രറി കൗൻസിൽ താലൂക്ക് പ്രസിഡന്റ് എം.അമ്മിണി, ജില്ലാ സെക്രട്ടറി ഉഷ ഹരിദാസ് സംസാരിച്ചു. യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വിനോദ് കുമാർ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിച്ചു . കെ.വി.ഗീത സ്വാഗതവും എം.പി.രുഗ്മിണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രാജൻ മാട്ടറ പ്രസിഡന്റ്, കെ ജോതി, ഹരിപ്രിയ വൈസ് പ്രസിഡന്റുമാർ, എം.പി രുഗ്മിണി സെക്രട്ടറി, കെ.രാജേഷ്, കെ.വി ഗീത ജോയിന്റ് സെക്രട്ടറിമാർ.