കവിത ശില്പശാല തിരൂരിൽ
Tuesday 28 April 2026 12:17 AM IST
മലപ്പുറം : ബാങ്ക് റിട്ടയറീസ് ഫെഡറേഷന്റെ കലാവിഭാഗമായ 'അബ്ക' സംസ്ഥാന തല ദ്വിദിന കഥ കവിത ശില്പശാല സംഘടിപ്പിക്കുന്നു. മേയ് 1ന് വൈകിട്ട് മൂന്ന് മണിക്ക് തിരൂർ സംഗമം ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വിത്സൺ ജോൺ അദ്ധ്യക്ഷത വഹിക്കും. മേയ് 2ന് രാവിലെ 10ന് മുഖാമുഖം പരിപാടി കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി സുരേഷ് എടപ്പാളും സമാപന സംഗമം പി.ആർ.ആർ.എസ് അയ്യരും ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി രചനാവേള, അവതരണം, ചർച്ച, തുഞ്ചൻ പറമ്പ് യാത്ര, സാഹിത്യ ക്വിസ്, കലാനിശ, എഴുത്തു വഴി തുടങ്ങിയ ഉണ്ടാകും. എ.അഹമ്മദ് ശില്പശാല കോ-ഓർഡിനേറ്റരും രാമകൃഷ്ണൻ കണ്ണോം ഡയരക്ടരുമാണ്.