പി.എസ്.സി അഭിമുഖം
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 601/2024, 476/2024) തസ്തികയിൽ മേയ് 7, 8 തീയതികളിൽ രാവിലെ 9.30 ന് പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 81/2024) തസ്തികയിലേക്ക് മെയ് 6, 7, 8 തീയതികളിൽ പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പ്രമാണ പരിശോധന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 276/2025) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 29 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
ഭൂജല വകുപ്പിൽ ജിയോഫിസിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 190/2025) തസ്തികയിലേക്ക് 29 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
പി.എസ്.സി വിവിധ തസ്തികകളിൽചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളിലടക്കം വിവിധ തസ്തികകളിൽ പി.എസ്.സി ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും. 1. ജയിൽവകുപ്പിൽ പി.ഡി.ടീച്ചർ (പുരുഷൻമാർ മാത്രം) (കാറ്റഗറി നമ്പർ 731/2025). 2. ആരോഗ്യ വകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 272/2025, 44/2025 ഈഴവ/തിയ്യ/ ബില്ലവ, 315/2025ഒ.ബി.സി, 474/2025മുസ്ലീം). 3. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 114/2025). 4. ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്.എസ്.) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 288/2025). 5. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 239/2025പട്ടികജാതി, 240/2025പട്ടികവർഗ്ഗം, 241/2025ധീവര). 6. വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ (ജനറൽ) (കാറ്റഗറി നമ്പർ 386/2025, 387/2025 തസ്തികമാറ്റം മുഖേന). 7. വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024). 8. കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025). 9. മിൽമയിൽ സ്റ്റോർസ്/പർച്ചേസ് ഓഫീസർ (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 125/2025പട്ടികജാതി). 10. കെ.എസ്.ഇ.ബിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 378/2025). സാദ്ധ്യതാപട്ടിക അച്ചടി (ഗവൺമെന്റ് പ്രസ്സുകൾ) വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 16/2025) തസ്തികതയിൽ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. അഭിമുഖം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോപീഡിക്സ് (കാറ്റഗറി നമ്പർ 805/2025ഹിന്ദുനാടാർ, 804/2025എസ്.സി.സി.സി.), മിൽമയിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ(പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 127/2025ഈഴവ/തിയ്യ/ബില്ലവ) തസ്തികളിൽ അഭിമുഖം നടത്തും.