കെ.എസ്‌.കെ.ടി.യു ജനകീയ സെമിനാർ ഇന്നുമുതൽ

Tuesday 28 April 2026 12:57 AM IST

പത്തനംതിട്ട : നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട്‌ തുടർപ്രതിഷേധത്തിന്റെ ഭാഗമായി കെ.എസ്‌.കെ.ടി.യു ജില്ലയിൽ നാല്‌ കേന്ദ്രങ്ങളിലായി സെമിനാറുകൾ സംഘടിപ്പിക്കും. തുടരണം നവോത്ഥാനം, മാറ്റുവിൻ ചട്ടങ്ങളെ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്‌ സെമിനാർ. അടൂർ, കൊടുമൺ, പന്തളം മേഖലാ സെമിനാർ ഇന്ന് വൈകിട്ട്‌ നാലിന്‌ അടൂരിൽ സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു വിഷയാവതരണം നടത്തും. പത്തനംതിട്ട, കോന്നി, കോഴഞ്ചേരി മേഖലാ സെമിനാർ 30ന്‌ വൈകിട്ട്‌ നാലിന്‌ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു ഉദ്‌ഘാടനം ചെയ്യും. കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി സി രാധാകൃഷ്‌ണൻ വിഷയാവതരണം നടത്തും. തിരുവല്ല, മല്ലപ്പള്ളി, ഇരവിപേരൂർ മേഖലാ സെമിനാർ മേയ്‌ മൂന്നിന്‌ വൈകിട്ട്‌ നാലിന്‌ സി പി എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്‌ഘാടനം ചെയ്യും. എം എസ്‌ രാജേന്ദ്രൻ വിഷയാവതരണം നടത്തും. പെരുനാട്‌, റാന്നി, എഴുമറ്റൂർ മേഖലാ സെമിനാർ മേയ്‌ മൂന്നിന്‌ വൈകിട്ട്‌ നാലിന്‌ റാന്നിയിൽ കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി സി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ പി.എസ്‌.കൃഷ്‌ണകുമാർ വിഷയാവതരണം നടത്തും.