വായനക്കളരി തുടങ്ങി
Tuesday 28 April 2026 12:02 AM IST
ഇളംപള്ളിൽ : പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറിയുടെ നേതൃത്വത്തിൽ വായനക്കളരിക്ക് തുടക്കമായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം തെങ്ങമം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വിമൽ കൃഷ്ണൻ അദ്ധ്യക്ഷനായി. യുവ എഴുത്തുകാരി അശ്വതി പള്ളിക്കൽ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി എസ്.സജീവ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അദ്വൈത് ബിശ്വാസ് , മിനി കുമാരി, എ.പി.അഭിരാം, വനിതാവേദി എക്സിക്യുട്ടീവ് അംഗങ്ങളായ പൊന്നമ്പിളി, സിന്ധു തങ്കച്ചി, ഗ്രീഷ്‌മ , ധന്യ രതീഷ്, ബാലവേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.