തിരുനാൾ ആഘോഷം

Tuesday 28 April 2026 12:03 AM IST

പത്തനംതിട്ട: പമ്പുമല സെന്റ് മേരിസ് മലങ്കര കാത്തലോക്ക പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ആഘോഷത്തിന് കൊടിയേറി. ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത പള്ളിയങ്കണത്തിലും ഇടവക വികാരി ഫാ.ചാക്കോ കരിപ്പോൺ ചെന്നീർക്കര കുരിശടിയിലും കൊടിയേറ്റി. മേയ് 1,2,3 തീയതികളിൽ ഫാ.ക്ളീറ്റസ് കിഴക്കൂടൻ ധ്യാനപ്രസംഗം നടത്തും. 4ന് രാവിലെ 8.30ന് ചെമ്പിൽ അരിയിടീലും ചെമ്പുപ്രതിഷ്ഠയും. വൈകിട്ട് 7ന് ബൈബിൾ നാടകം. 5ന് രാവിലെ 8.30ന് കുർബാന. വൈകിട്ട് 6ന് തിരുനാൾ സന്ദേശം. 6.30ന് റാസ. ആറിന് രാവിലെ 8.30ന് വൈദികർക്ക് സ്വീകരണവും സമൂഹബലിയും.