പെരുന്നാളിന് കൊടിയേറി

Tuesday 28 April 2026 12:04 AM IST

വള്ളിക്കോട്​ കോട്ടയം : എഴുമൺ സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ ഗീവറുഗീസ് സഹദായുടെ പെരുന്നാളിന് ഫാദർ സാജൻ ടി.ജോൺ കൊടിയേറ്റി. വെള്ളിയാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്‌കാരം, 7ന് കുർബ്ബാന, 8.30ന് ചെമ്പിൽ നേർച്ച സമർപ്പണം, വൈകിട്ട് 5.30ന് പോസ്റ്റ് ഓഫീസ് ജംഗ്​ഷനിൽ നിന്ന് പള്ളിയിലേക്ക് ചെമ്പു റാസ, 6.30 ന് സന്ധ്യാനമസ്‌കാരം, 8ന് ആശീർവാദം. ശനിയാഴ്ച രാവിലെ 7ന് പ്രഭാത നമസ്‌കാരം, 8ന് യൂഹാനോൻ മോർ മിലിത്തിയോസിന്റെ കാർമ്മികത്വത്തിൽ കുർബ്ബാന, 9.3ന് അനുഗ്രഹ പ്രഭാഷണം,10ന് ആശീർവാദം, 10.30ന് നേർച്ച വിളമ്പ്.