പ്രതിഷേധ റാലിയും യോഗവും

Tuesday 28 April 2026 12:09 AM IST

കോന്നി : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖില തിരുവിതാംകൂർ കുറവർ മഹാസഭ എട്ടാം നമ്പർ കോന്നി താലൂക്ക് യൂണിയൻ പ്രതിഷേധ റാലിയും യോഗവും നടത്തി. രജിസ്ട്രാർ ടി.ജി.മധു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.ഗണേഷ്, എൻ.പി.രാമചന്ദ്രൻ, ജി.ഗിരീഷ് കുമാർ, വി.ശിവരാജൻ, ബിന്ദു.ശ്രീ, എം.കെ.രഘു, ടി.കെ.രാജൻ, എം.ആർ.മനു, ശിവരാമൻ, ഹരികുട്ടൻ, മനോജ്, വിശ്വനാഥൻ, കെ.തങ്കച്ചൻ, എൻ.മണി, സുധാകരൻ എന്നിവർ പ്രസംഗിച്ചു.