നിതിൻരാജിന്റെ ആത്മഹത്യ: ഡോ. സംഗീത നമ്പ്യാർ ഹാജരായി
Tuesday 28 April 2026 12:12 AM IST
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി. കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ദിവസം തലശേരി അഡിഷണൽ സെഷൻസ് കോടതി (നാല്) ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സംഭവത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.