ദക്ഷിണ റെയിൽവേയിൽ 1906ഒഴിവുകൾ നഷ്ടമാകും
Tuesday 28 April 2026 12:00 AM IST
തിരുവനന്തപുരം: വിരമിക്കുന്നതിന് ആനുപാതികമായി നിയമനങ്ങൾ നടത്തേണ്ടതില്ലെന്ന റെയിൽവേ തീരുമാനം ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകും.ദക്ഷിണറെയിൽവേയിൽ മാത്രം 1906നിയമനങ്ങളാണ് നഷ്ടമാകുക. സംസ്ഥാനത്തെ റെയിൽവേ ഡിവിഷനുകളിൽ 235പേരാണ് ഈ വർഷം വിരമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് റെയിൽവേ.
ഓരോ വർഷവും രണ്ടുശതമാനം തസ്തികകൾ വെട്ടിക്കുറയ്ക്കാനാണ് റെയിൽവേ തീരുമാനം. നിലവിൽ മൂന്നര ലക്ഷത്തിലേറെ തസ്തികകളാണ് ഇതിലൂടെ ഒഴിഞ്ഞുകിടക്കുന്നത്. ദക്ഷിണ റെയിൽവേയിൽ മാത്രം 20000ത്തോളം ഒഴിവുകൾ നീക്കം ചെയ്യും.ഹൗസ് കീപ്പിംഗ് എ.സി.മെക്കാനിക്ക്, ഇലക്ട്രിക്കൽ തുടങ്ങിയ വിഭാഗങ്ങളിലെ നിയമനങ്ങളാണ് ഒഴിവാക്കുന്നത്.