കെ.കെ.വാര്യർ അനുസ്മരണം

Tuesday 28 April 2026 10:56 AM IST

ചേർത്തല: മനസിൽ രൂപപ്പെടുന്ന ദൃശ്യത്തെ സ്‌നേഹത്തിന്റെ നിറം ചാലിച്ചാണ് ചിത്രകാരന്മാർ കാൻവാസിലേക്ക് പകർത്തുന്നതെന്നും അത്തരത്തിലൊരു കലാകാരനായിരുന്നു കെ.കെ.വാര്യറെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.ആർട്ടിസ്റ്റ് കെ.കെ.വാരിയറുടെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ച് ചേർത്തല സുവർണം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ.വാരിയർ വെറുമൊരു ചിത്രകലാദ്ധ്യാപകൻ മാത്രമായിരുന്നില്ല. മറിച്ച് ജീവിതത്തെ ധാർമിക മൂല്യത്തോടെ എങ്ങനെ സമീപിക്കണമെന്ന് പഠിച്ചിച്ച ഗുരുനാഥനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിസ്റ്റ് ടി.ബേബി അദ്ധ്യക്ഷത വഹിച്ചു.നജോ നാരായണൻ, ടി.എസ്.സുരേഷ്,ജാക്സൻ ആറാട്ടുകുളം,ആചാര്യശ്രീ വിശാഖം തിരുനാൾ, വരദൻ എന്നിവർ സംസാരിച്ചു.