ആശാൻ യുവകവി പുരസ്കാരം ആതിരയ്ക്ക്
Tuesday 28 April 2026 1:02 AM IST
കടയ്ക്കാവൂർ: കായിക്കര കുമാരനാശാൻ സ്മാരകം നൽകുന്ന കെ.സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്കാരം കണ്ണൂർ ജില്ലയിലെ ന്യൂ മാഹിക്കടുത്ത് പെരുങ്ങാടി സ്വദേശി ആതിര.ആർ രചിച്ച് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'മീനേ മീൻ മണമേ' എന്ന കവിതാസമാഹാരത്തിന്. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 30ന് നടക്കുന്ന കുമാരനാശാന്റെ 154ാം ജന്മദിനാഘോഷച്ചടങ്ങിൽ ഡോ.ദിവ്യ എസ്. അയ്യർ നൽകും. പ്രൊഫ. ബി.ഭുവനേന്ദ്രൻ, കവി ശാന്തൻ, രാമചന്ദ്രൻ കരവാരം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശും സെക്രട്ടറി വി.ലൈജുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുമാരനാശാന്റെ ചെറുമകൾ നളിനി വിജയരാഘവനാണ് യുവകവി പുരസ്കാരത്തുക സംഭാവന ചെയ്യുന്നത്.