കു​ഴൽ​ക്കി​ണർ നിർ​മ്മി​ക്കും

Tuesday 28 April 2026 1:03 AM IST

തൊ​ടി​യൂർ: അ​തി​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന തൊ​ടി​യൂർ പ​ഞ്ചാ​യ​ത്തി​ലെ അ​ര​മ​ത്ത് മഠം വാർ​ഡിൽ കു​ഴൽ കി​ണർ നിർ​മ്മി​ക്കു​മെ​ന്ന് സി.ആർ. മ​ഹേ​ഷ് എം.എൽ.എ പ​റ​ഞ്ഞു. വാർ​ഡ് കോൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്‌​പെ​ഷ്യൽ കൺ​വെൻ​ഷൻ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മുൻ വൈ​സ് പ്ര​സി​ഡന്റ് തൊ​ടി​യൂർ വി​ജ​യൻ അ​ദ്ധ്യ​ക്ഷ​നാ​യി. ഡി.സി.സി വൈ​സ് പ്ര​സി​ഡന്റ് ചി​റ്റു​മൂ​ല നാ​സർ, മ​ണ്ഡ​ലം കോൺ​ഗ്ര​സ് പ്ര​സി​ഡന്റ് പാ​ല​പ്പ​ള്ളിൽ മു​ര​ളീ​ധ​രൻ പി​ള്ള, വാർ​ഡ് പ്ര​സി​ഡന്റ് ബി.മോ​ഹ​നൻ, ഷി​ബു എ​സ്.തൊ​ടി​യൂർ, എ. ഷ​ഹ​നാ​സ്, കെ. ധർ​മ്മ​ദാ​സ്, വ​ള്ളി​ക്കു​ന്നം പ്ര​സാ​ദ്, ഷൈ​നി മാ​ത്യു, ആർ.കെ. വി​ജ​യ​കു​മാർ, സ​ജീ​വ് പു​ത്തൻ വീ​ട്, ഷെ​മീർ മേ​നാ​ത്ത്, സു​ഗ​ന്ധ ശ​ശി​കു​മാർ, അ​രുൺ സോ​മൻ, ജെ. അ​ജി​ത്ത് കു​മാർ, തൊ​ടി​യൂർ അ​ശോ​കൻ, റി​യാ​സ് റ​ഷീ​ദ്, വ​ത്സ​ല, സു​ഭാ​ഷ്, വ​ര​മ്പേൽ സ​ദാ​ശി​വൻ എ​ന്നി​വർ സം​സാ​രി​ച്ചു.