ഗ്രാറ്റിറ്റ്യൂട്ട് അസംബ്ളികൾ സംഘടിപ്പിക്കും
Tuesday 28 April 2026 1:15 AM IST
കൊല്ലം: എസ്.എസ്.എഫ് സ്ഥാപക ദിനമായ നാളെ ജില്ലയിലെ 7 ഡിവിഷനുകളിലായി 'വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം' എന്ന പ്രമേയത്തിൽ ഗ്രാറ്റിറ്റ്യൂട്ട് അസംബ്ളികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ (സമസ് സെന്റിനറി) ഭാഗമായിട്ടാണ് പരിപാടി. കേരള മുസ്ളീം ജമാഅത്ത് എസ്.വൈ.എസ്.എസ്.എഫ് സംസ്ഥാന- ജില്ലാ നേതാക്കൾ അസംബ്ളികളിൽ പങ്കെടുക്കും. വിദ്യാർത്ഥികളെ ബോധവത്കരിക്കാനും സമസ്ത സെന്റിനറി വിജയിപ്പിക്കാനും ആവശ്യമായ പദ്ധതികൾ നടപ്പാക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് റാഷിദ് ജൗഹരി കൊട്ടുകാട്, ഫൈസൽ ജൗഹരി, ഹാമിദ് സഅദി, തൗഫീഖ് കരിക്കോട്, സുധീർഖാൻ കുളപ്പാടം എന്നിവർ പങ്കെടുത്തു.