അക്ഷരശ്ളോകം, അക്ഷരകേളി പരിശീലനകളരി

Wednesday 29 April 2026 12:13 AM IST
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ ലൈബ്രറി കൗൺസിൽ വായനക്കളരിയുടെ ഭാഗമായ അക്ഷരശ്ളോകം, അക്ഷരകേളി പരിശീലന കളരി കൗൺസിൽ കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ ലൈബ്രറി കൗൺസിൽ വായനക്കളരിയുടെ ഭാഗമായി അക്ഷരശ്ളോകം, അക്ഷരകേളി പരിശീലനക്കളരി തുടങ്ങി. കൗൺസിൽ കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഡോ.ആർ. ഹരികുമാർ അദ്ധ്യക്ഷനായി. വൈഷ്ണവം പുരസ്കാരജേതാവ് കൃഷ്ണൻ കുറൂരിനെ ആദരിച്ചു. നീന്തൽതാരമായ വേദാന്തി​ന് ലൈബ്രറി​ സെക്രട്ടറി​ വി​.ഡി​. ഷജി​ൽ ഉപഹാരം നൽകി​.