ആഴക്കടൽ ജൈവവൈവിദ്ധ്യ ശില്പശാല
കൊച്ചി: ആഴക്കടൽ ജൈവവൈവിദ്ധ്യ ശില്പശാല കൊച്ചി സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സ് ആൻഡ് ഇക്കോളജിയിൽ നടന്നു. ഡീപ്പ് ഓഷ്യൻ മിഷൻ ഡയറക്ടർ ഡോ.എം.വി. രമണമൂർത്തി മുഖ്യപ്രഭാഷണം നടത്തി. ദേശീയ അധികാരപരിധിക്ക് പുറത്തുള്ള ജൈവവൈവിദ്ധ്യകരാർ തീരുമാനങ്ങളുമായി ജൈവവൈവിദ്ധ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, നീലസമ്പദ് വ്യവസ്ഥയിലെ നയപരമായ പോരായ്മകൾ പരിഹരിക്കുക, സമുദ്ര സംരക്ഷിത മേഖലകളിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക തുടങ്ങിയവ ശില്പശാലയിൽ ചർച്ചയായി.
ഡോ. സെന്തിൽകുമാർ, ഡോ.ആർ.എസ്. മഹേഷ്‌കുമാർ, ഡോ.എ. ബിജുകുമാർ, ഡോ.ആർ. പെരിയസാമി, പ്രൊഫ. പീറ്റർ, കെ.എൽ. എൻഗ്, ഡോ. ചാൻ ടിൻയം, ഡോ. രവിനേഷ്, ഡോ. കതിർവേൽ പാണ്ഡ്യൻ, ഡോ.കെ.ആർ. ശ്രീനാഥ്, ഡോ.കെ.കെ. ബിനീഷ്, ഡോ. രഞ്ജീത്, ഡോ. രേഖ ജെ.നായർ, ഡോ.രാധിക രാജശ്രീ, ഡോ.സന്ധ്യ സുകുമാരൻ, ഡോ. സുവർണ ദേവി, ഡോ. ടി.ടി. അജിത്കുമാർ എന്നിവർ പാനൽചർച്ചയിൽ സംസാരിച്ചു.