പരീക്ഷയെഴുതാനായില്ല: തിരുവനന്തപുരത്ത് 21കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

Tuesday 28 April 2026 7:02 PM IST

തിരുവനന്തപുരം: ട്രെയിനിന് മുന്നിൽ ചാടി 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ജേണലിസം വിദ്യാർത്ഥിയായ ദീപു (21)വിനെയാണ് ഇന്ന് രാവിലെ ഏഴരയോടെ കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ ട്രെയിനിന് മുന്നിൽചാടി മരിച്ച നിലയിൽ കണ്ടത്.

കഴിഞ്ഞമാസം ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്തതിൽ ഏറെ ദുഃഖിതനായിരുന്നു ദീപു എന്ന് സൂചനകളുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നാണ്‌ പൊലീസി‌ന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്‌റ്റ് നടപടികൾ സ്വീകരിച്ച ശേഷം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാറനല്ലൂർ‌ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.