പാമ്പുകടി ചികിത്സയും പരിചരണവും; ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

Wednesday 29 April 2026 12:37 AM IST
പാമ്പുകടി പരിചരണവും ചികിത്സയും സംബന്ധിച്ചുള്ള ജില്ലാതല പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.കെ.ജയന്തി നിർവഹിക്കുന്നു

മലപ്പുറം: പാമ്പുകടി പരിചരണവും ചികിത്സയും സംബന്ധിച്ച ജില്ലാതല പരിശീലനം മലപ്പുറം സൂര്യ റീജൻസി കോൺഫറൻസ് ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.കെ.ജയന്തി ഉദ്ഘാടനം ചെയ്തു. ചികിത്സയ്ക്ക് നേതൃത്വം നൽകുന്നവരുടെ പ്രായോഗിക അറിവും കാര്യശേഷിയും മെച്ചപ്പെടുത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.ഷിബുലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.ഷുബിൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എച്ച്.എം. ജില്ലാ പ്രോഗാം ഓഫീസർ ഡോ.ടി.എൻ.അനൂപ്, മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ജനറൽ മെഡിസിൽ വിഭാഗം കൺസൾട്ടന്റ് ഡോ.ആർ.കെ.സൂരജ് പരിശീലനത്തിന് നേതൃത്വം നൽകി.