ബധിരർക്കായി തൊഴിൽ  ബോധവൽക്കരണ പരിപാടി നടത്തി

Wednesday 29 April 2026 12:45 AM IST
നിഴൽ ഗ്രൂപ്പ് സംഘടിപ്പിച്ച തൊഴിൽ ബോധവൽക്കരണ പരിപാടി മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി റിനിഷ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം; ബധിരരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നിഴൽ ഗ്രൂപ്പ് ഡി ജോബ് മീറ്റ് എന്ന പേരിൽ തൊഴിൽ ബോധവൽക്കരണ പരിപാടി നടത്തി.

ഡി ജോബ് മീറ്റ് 26 എന്ന പേരിൽ മലപ്പുറം ഗ്രെയ്സ് റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി റിനിഷ ഉദ്ഘാടനം ചെയ്തു. നിഴൽ ഗ്രൂപ്പ് ചെയർമാൻ അബ്ബാസ് ഇടവഴിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ.പി ടി ബാബുരാജ് മുഖ്യാതിഥിയായി. മുഹ്സിന പത്തനാപുരം, കെ റസാഖ് മാസ്റ്റർ തുടങ്ങിയവർ ക്ലാസ്സെടുത്തു. മൂർക്കനാട് പഞ്ചായത്ത് പ്രസിഡണ്ട് കെ ഹംസ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. എം കൗലത്ത് , ഇർഫാൻ, രാധ എന്നിവർ സംസാരിച്ചു. നിഴൽ ഗ്രൂപ്പ് സെക്രട്ടറി പി ഇബ്രാഹിം. പി സ്വാഗതവും പ്രസിഡണ്ട് എം മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.