കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല

Wednesday 29 April 2026 1:18 AM IST

കൊ​ച്ചി​:​ ​ക​ർ​ഷ​ക​ർ​ ​നേ​രി​ടു​ന്ന​ ​വെ​ല്ലു​വി​ളി​ക​ൾ​ക്ക് ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ​ ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​എ​റ​ണാ​കു​ളം​ ​പാ​ർ​ക്ക് ​സെ​ൻ​ട്ര​ലി​ൽ​ ​അ​ഗ്രി​ ​നെ​ക്സ്റ്റ് ​സ്റ്റാ​ർ​ട്ട​പ്പ് ​പ്ര​ശ്‌​ന​ ​നി​ർ​ണ​യ​ ​ശി​ല്പ​ശാ​ല​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ലോ​ക​ബാ​ങ്ക് ​സ​ഹാ​യ​ത്തോ​ടെ​ ​കൃ​ഷി​വ​കു​പ്പ് ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​കേ​ര​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​പ​രി​പാ​ടി.​ ​ക​ർ​ഷ​ക​ർ,​ ​ഫാ​ർ​മ​ർ​ ​പ്രൊ​ഡ്യൂ​സ​ർ​ ​ക​മ്പ​നി​ ​പ്ര​തി​നി​ധി​ക​ൾ,​ ​ഗ​വേ​ഷ​ക​ർ,​ ​സം​രം​ഭ​ക​ർ,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​ർ​ ​ശി​ല്പ​ശാ​ല​യി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​കേ​ര​ ​തൃ​ശൂ​ർ​ ​റീ​ജി​യ​ണ​ൽ​ ​പ്രൊ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ​ ​പി.​ഉ​ണ്ണി​രാ​ജ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സു​രേ​ഷ് ​സി.​ത​മ്പി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ശ്രീ​ബാ​ല​ ​അ​ജി​ത്ത്,​ ​ജോ​ൺ​ ​ജോ​സ​ഫ് ​തേ​റാ​ട്ടി​ൽ,​ ​വി.​പി.​ ​സു​ധീ​ശ​ൻ,​ ​ഡോ.​എ.​കെ.​ശ്രീ​ല​ത,​ ​പി.​എം.​ ​വി​ഷ്ണു​ ​നാ​രാ​യ​ണ​ൻ,​ ​അ​ശോ​ക് ​കു​ര്യ​ൻ​ ​പ​ഞ്ഞി​ക്കാ​ര​ൻ,​ ​എ​സ്.​മ​ഞ്ജു​ഷ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.