പാൽവില വർദ്ധിപ്പിച്ചിട്ടും രക്ഷയില്ലാതെ ക്ഷീരകർഷകർ

Wednesday 29 April 2026 1:20 AM IST

കൊ​ച്ചി​:​ ​മി​ൽ​മ​യു​ടെ​ ​ഷെ​ഡ്യൂ​ൾ​ ​സം​വി​ധാ​നം​ ​(​വി​ല​ ​നി​ശ്ച​യി​ക്കു​ന്ന​ ​ചാ​ർ​ട്ട്)​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പു​ന​:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​ക്ഷീ​ര​ക​‍​ർ​ഷ​ക​ർ.​ ​നാ​ല് ​രൂ​പ​ ​വി​ല​ ​കൂ​ട്ടി​യ​തു​കൊ​ണ്ടു​മാ​ത്രം​ ​വ​രു​മാ​ന​വും​ ​ഉ​ത്പാ​ദ​ന​ ​ചെ​ല​വും​ ​ത​മ്മി​ൽ​ ​പൊ​രു​ത്ത​പ്പെ​ടി​ല്ലെ​ന്നും​ ​പാ​ലി​ന്റെ​ ​സം​ഭ​ര​ണ​ത്തി​ൽ​ ​മി​ൽ​മ​യു​ടെ​ ​അ​ശാ​സ്ത്രീ​യ​മാ​യ​ ​ഷെ​ഡ്യൂ​ൾ​ ​സം​വി​ധാ​നം​ ​പു​ന​:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് ​ആ​വ​ശ്യം. മി​ൽ​മ​യു​ടെ​ ​സം​ഭ​ര​ണ​ ​ഷെ​ഡ്യൂ​ൾ​ ​പ്ര​കാ​രം​ ​ഒ​രു​ ​ലി​റ്റ​റി​ൽ​ 3.7​ ​മി​ല്ലി​ ​ലി​റ്റ​ർ​ ​കൊ​ഴു​പ്പും​ 8.5​മി​ല്ലി​ ​ലി​റ്റ​ർ​ ​എ​സ്.​എ​ൻ.​എ​ഫും​ ​(​ ​ഖ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​)​ ​ഉ​ണ്ടാ​വ​ണം.​ ​കേ​ര​ള​ത്തി​ൽ​ ​ല​ഭ്യ​മാ​യ​ ​കാ​ലി​ത്തീ​റ്റ​യു​ടെ​ ​ഗു​ണ​നി​ല​മി​ല്ലാ​യ്മ​യും​ ​പ​ച്ച​പ്പു​ല്ലി​ന്റെ​യും​ ​മ​റ്റ് ​സ​മീ​കൃ​താ​ഹാ​ര​ത്തി​ന്റെ​യും​ ​അ​ഭാ​വ​വും​ ​കാ​ര​ണം​ ​ഈ​ ​കൊ​ഴു​പ്പും​ ​എ​സ്.​എ​ൻ.​എ​ഫും​ ​ഉ​ള്ള​ ​പാ​ൽ​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നാ​വി​ല്ല.​ ​എ​ന്നാ​ൽ​ ​ഉ​ള്ള​ ​കൊ​ഴു​പ്പ് ​കൃ​ത്രി​മ​മാ​യി​ ​നീ​ക്കം​ ​ചെ​യ്ത​ ​പാ​ലാ​ണ് ​മി​ൽ​മ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ത്.​ ​ഇ​തി​നി​ട​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ചൂ​ഷ​ണ​ത്തി​ൽ​ ​ബ​ലി​യാ​ടാ​കു​ന്ന​തും​ ​ക​ർ​ഷ​ക​രാ​ണ്.​ ​ഇ​പ്പോ​ൾ​ 4​ ​രൂ​പ​ ​വ​ർ​ദ്ധി​പ്പി​ച്ചാ​ലും​ ​ക​ർ​ഷ​ക​ർ​ക്ക് ​കി​ട്ടു​ന്ന​ ​പ​ര​മാ​വ​ധി​ ​വി​ല​ ​ലി​റ്റ​റി​ന് 46​ ​രൂ​പ​യാ​യി​രി​ക്കു​മെ​ന്നും​ ​അ​വ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സബ്സി‌ഡിയിലും കുറവ്

വില വർദ്ധനവ് ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കിയ കാലിത്തീറ്റ കമ്പനി കഴിഞ്ഞ ഒന്നര വർഷത്തിനിടെ മൂന്നുതവണകളിലായി ഒരു കിലോ കാലിത്തീറ്റയ്ക്ക് 1.50 രൂപ വീതം വർദ്ധിപ്പിച്ചു. മുൻകാലങ്ങളിൽ വേനൽക്കാലത്ത് പാൽ ഉത്പാദനം കുറയുമ്പോൾ ലിറ്ററിന് 8 രൂപ നിരക്കിൽ കർഷകർക്ക് സബ്സിഡി നൽകുമായിരുന്നു. എന്നാൽ ഈ വർഷം ഇതുവരെ ലഭിച്ചത് വെറും 1രൂപ മാത്രമാണ്.

കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിലെ കറവപശുക്കളുടെ എണ്ണം 13 ലക്ഷത്തിൽ നിന്ന് 9 ലക്ഷമായി ചുരുങ്ങി. അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ വർഷവും കറവപശുവിതരണം, കാലിത്തീറ്റ സബ്സിഡി, കന്നുകുട്ടി പരിപാലനം, കന്നുകുട്ടി വിതരണം എന്നൊക്കെ പേരിട്ട് കോടികൾ ചെലവഴിക്കുന്നുമുണ്ട്. പദ്ധതി പലതുണ്ടായിട്ടും യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് ക്ഷീരകർഷകർ പറയുന്നു.

കടുത്ത വേനലിനെ പ്രതിരോധിക്കാനാവാതെ കറവ പശുക്കൾക്ക് അകിടുവീക്കം പോലുള്ള പകർച്ചവ്യാധികൾ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നു

പകർച്ചവ്യാധികൾക്കുള്ള മരുന്നിന്റെ വിലയും കുതിച്ചുയരുകയാണ്.

സംസ്ഥാനത്തെ ക്ഷീരവ്യവസായം പൂർണമായും നിലച്ചുപോകുന്ന അവസ്ഥയിലാണ്. നിലവിലുള്ള ചെറുകിട കർഷകർകൂടി ഈ രംഗം വിട്ടൊഴിഞ്ഞാൽ ഏതാനും ഫാമുകളിൽ മാത്രമായി പാൽ ഉത്പാദനം ചുരുങ്ങും. അതോടെ സംസ്ഥാനത്തേക്ക് കൃത്രിമപാലിന്റെ ഒഴുക്ക് വർദ്ധിക്കുകയും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ഡോ.കെ.സോമൻ

ചെയർമാൻ

ക്ഷീരവ്യവസായ സഹകരണസംഘം കൺസോർഷ്യം