മുൻ കൗൺസിലർ ബി.ജെ.പിയിൽ
ആലുവ: ആലുവ നഗരസഭ മുൻ മുനിസിപ്പൽ കൗൺസിലർ കെ. ജയകുമാർ ബി.ജെ.പിയിൽ ചേർന്നു. ആലുവ മുനിസിപ്പൽ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് അംഗത്വം നൽകി. തോട്ടക്കാട്ടുകര മേഖലയിൽ ദീർഘകാലം കോൺഗ്രസ് മണ്ഡലം ഭാരവാഹിയായിരുന്നു ജയകുമാർ. പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം എം. രവി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ, ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, പി.എൻ. ബാബു, എ.യു. ഉണ്ണിമായ, എൻ. ശ്രീകാന്ത്, ജോയ് വർഗീസ്, ശശികുമാർ, ഇല്യാസ് അലി, ശ്രീലത രാധാകൃഷ്ണൻ, രജനി ശ്രീകാന്ത്, ധനലക്ഷ്മി അനന്ദ് എന്നിവർ സംസാരിച്ചു.