സെന്റ് സേവ്യേഴ്സിൽ സൗജന്യ ബൂട്ട്ക്യാമ്പ്

Wednesday 29 April 2026 1:41 AM IST

കൊച്ചി: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൺ (ഓട്ടോണമസ്) കോളേജിൽ 30ന് രാവിലെ 9.30 മുതൽ 4 വരെ പെൺകുട്ടികൾക്കായി സൗജന്യ ബൂട്ട് ക്യാമ്പ് നടത്തുന്നു. പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അവസാന വർഷ ബിരുദ പരീക്ഷയെഴുതിയിരിക്കുന്നവർക്കും പങ്കെടുക്കാം. വ്യക്തിത്വ വികസന ക്ലാസുകൾ, ലാബ് ആക്ടിവിറ്റികൾ, സ്‌പോട്ട് ഗെയിമുകൾ, സർക്കാർ തലത്തിൽ നൽകുന്ന വിവിധ വിദ്യാഭ്യാസ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങൾ, സ്റ്റാർട്ടപ്പ് ആശയങ്ങൾ എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: കോളേജ് വെബ്‌സൈറ്റ് അല്ലെങ്കിൽ ഫോൺ: 9495714149, 0484 2623240.