അമൃതയിൽ ദേശീയ ശില്പശാല
കൊച്ചി: അമൃത ആശുപത്രിയിലെ സൈറ്റോജെനറ്റിക്സ് വിഭാഗം ഏപ്രിൽ 24, 25 തീയതികളിൽ ദേശീയ ഹാൻഡ്സ്-ഓൺ പരിശീലന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്തു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. സൈറ്റോജെനറ്റിക്സ്, ക്ലിനിക്കൽ ജീനോമിക്സ് മേഖലകളിലെ നവീന സാങ്കേതികവിദ്യകളും ജനിതക രോഗനിർണയ രീതികളും പരിപാടിയിൽ പരിചയപ്പെടുത്തി. ഡോ.വിദ്യാ ത്സാ, ഡോ.ഷീല നമ്പൂതിരി, ഡോ.നീരജ് സിദ്ധാർത്ഥൻ എന്നിവർ ക്ലാസുകൾ നയിച്ചു. കാര്യോടൈപ്പിംഗ്, ഫ്ളൂറോസെൻസ് ഇൻ സിറ്റു ഹൈബ്രിഡൈസേഷൻ (ഫിഷ്), മൈക്രോ അറേ തുടങ്ങിയ സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകി.