വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം

Wednesday 29 April 2026 12:09 AM IST

കേരള സർവകലാശാലയിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി എന്നിവയിലാണ് എം.എ. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.

വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് മേഖലയുടെ ചരിത്രം, ഇന്ത്യയുമായുള്ള ചരിത്രപരവും സാമ്പത്തികവുമായ ബന്ധം, രാഷ്ട്രതന്ത്രം, സമകാലിക വിഷയങ്ങൾ, രാജ്യാന്തര ബന്ധങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാമാണിത്. അദ്ധ്യാപനം, പോളിസി അനലിസ്റ്റ്, ഇന്ത്യയുടെ അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിൽ ഏരിയ സ്റ്റഡീസിൽ പി‌എച്ച്.ഡി പ്രവേശനം, ദേശീയ-രാജ്യാന്തര വാർത്താഏജൻസികളുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തനം, ബഹുരാഷ്ട്ര കമ്പനികളിൽ അവസരം എന്നിവയ്ക്ക് സഹായകം.

ഇസ്ലാമിക് ഹിസ്റ്ററി

ഗവേഷണാത്മക പഠനം, ചരിത്രരചനാശാസ്ത്രം, കേരളചരിത്രം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. അദ്ധ്യാപനം, ഗവേഷണം, ആർക്കിയോളജി ആൻഡ് മ്യൂസിയോളജി തുടങ്ങിയ മേഖലകളുടെ ഭാഗമാകാം. 30നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്:admissions.keralauniversity.ac.in ഫോൺ: 9446333871 (HOD), 9446552008.

ഹ​യ​ർ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റ് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പൂ​ജ​പ്പു​ര​യി​ലെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്മെ​ന്റി​ൽ​ 2026​-27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ഹ​യ​ർ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റ് ​(​H​D​C​M​)​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ ​ഘ​ട്ട​ ​പ്ര​വേ​ശ​നം​ ​ആ​രം​ഭി​ച്ചു.​ ​ബി​രു​ദ​മാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​മേ​യ് 14​ ​വ​രെ​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.​ ​ഒ​രു​ ​വ​ർ​ഷ​മാ​ണ് ​കോ​ഴ്സി​ന്റെ​ ​കാ​ലാ​വ​ധി. ന്യൂ​ഡ​ൽ​ഹി​യി​ൽ​ ​കേ​ന്ദ്ര​ ​സ​ഹ​ക​ര​ണ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ട്രെ​യി​നിം​ഗി​ന്റെ​ ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​മാ​ണ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്മെ​ന്റ്.​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ക്ല​റി​ക്ക​ൽ​ ​കേ​ഡ​ർ​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ​H​D​C​M​ ​യോ​ഗ്യ​ത​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​കോ​ഴ്സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്w​w​w.​i​c​m​t​v​m.​o​r​g.​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​ ​ന​മ്പ​രു​ക​ൾ​:​ 9495953602​/9946793893

കീം​ ​–​ 2026​:​പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കാ​ൻ​ ​അ​വ​സ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ആ​ർ​ക്കി​ടെ​ക്ച​ർ​/​ഫാ​ർ​മ​സി​/​ ​മെ​ഡി​ക്ക​ൽ​/​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​(​എ​ൻ.​ആ​‌​‌​‌​ർ​‌.​ഐ​ഒ​ഴി​കെ​)​ ​പ്രൊ​ഫൈ​ൽ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും​ ​അ​പേ​ക്ഷ​യി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​മേ​യ് 10​ ​വൈ​കി​ട്ട് 6​ ​മ​ണി​ ​വ​രെ​ ​അ​വ​സ​ര​മു​ണ്ട്.​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഫോ​ൺ​:​ 0471​ 2332120.

സെ​റ്റ് ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​നോ​ൺ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​സെ​റ്റ് ​സം​സ്ഥാ​ന​ത​ല​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 50​ ​ശ​ത​മാ​ന​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​ബി.​എ​ഡു​മാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​മേ​യ് 22​ ​ന​കം​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ജ​ന​റ​ൽ​/​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1,300​ ​രൂ​പ​യും​ ​എ​സ്.​സി​/​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​നും​ 750​ ​രൂ​പ​യു​മാ​ണ് ​പ​രീ​ക്ഷാ​ഫീ​സ്.​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ ​മാ​ത്രം​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പ് ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​മേ​യ് 30​ ​ന് ​മു​മ്പ് ​തി​രു​വ​ന​ന്ത​പു​രം​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​റി​ൽ​ ​ല​ഭി​ക്ക​ത്ത​ക്ക​വി​ധം​ ​അ​യ​യ്ക്ക​ണം.