വ്യാവസായിക ഉത്പാദന സൂചിക 4.1 ശതമാനം

Wednesday 29 April 2026 12:16 AM IST

കൊച്ചി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.1 ശതമാനത്തിലെത്തി. ഫെബ്രുവരിയിൽ വ്യാവസായിക ഉത്പാദനത്തിൽ 5.1 ശതമാനം വളർച്ചയുണ്ടായിരുന്നു. കുതിച്ചുയരുന്ന ഉത്പാദന ചെലവും സപ്ളൈ ശൃംഖലയിലെ തടസങ്ങളുമാണ് വ്യാവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. മാനുഫാക്ചറിംഗ് രംഗത്തെ വളർച്ച 4.3 ശതമാനമായി കുറഞ്ഞു. പ്രധാനപ്പെട്ട 23 മേഖലകളിൽ ഒൻപതെണ്ണത്തിൽ ഉത്പാദന ഇടിവ് നേരിട്ടു. ഖനനം 5.5 ശതമാനവും വൈദ്യുതി 0.8 ശതമാനവും ഉത്പാദന വളർച്ച നേടി.