ബോധവൽക്കരണം
Wednesday 29 April 2026 12:30 AM IST
അടൂർ: പാമ്പുകടി പ്രതിരോധത്തെക്കുറിച്ച് ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി 30ന് നടക്കും. രാവിലെ 11ന് ലൈഫ് ലൈൻ കാർഡിയോളജി ലോബിയിൽ (മൂന്നാംനില) നടക്കുന്ന പരിപാടിയിൽ പാമ്പ് രക്ഷാപ്രവർത്തകയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ഡോ.റോഷ്‌നി.ജി.എസ് പാമ്പുകടി പ്രതിരോധം: മുൻകരുതലുകളും സുരക്ഷയും എന്ന വിഷയത്തിൽ ക്ലാസെടുക്കും. ചൂട് കൂടിയതോടെ മാളം വിട്ടു വീടുകളിലേക്ക് കയറുന്ന പാമ്പുകളെ എങ്ങനെ തടയാമെന്നും പാമ്പ് കടിയേറ്റാൽ പ്രാഥമികമായി എന്തൊക്കെ ചെയ്യണമെന്നും ബോധവത്കരണ പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രജിസ്ട്രേഷന് ബന്ധപ്പെടുക: 9188941960, 9188619302.