പി.എസ്.സി അഭിമുഖം

Wednesday 29 April 2026 12:31 AM IST

പത്തനംതിട്ട : ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 332/2024) തസ്തികയിലേക്ക് 2025 ഒക്ടോബർ ഒൻപതിന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിലെ 41 ഉദ്യോഗാർത്ഥികൾക്ക് മേയ് ഏഴ്, എട്ട് തീയതികളിൽ ആലപ്പുഴ ജില്ല പി.എസ്.സി ഓഫീസിൽ രാവിലെ 9.30ന് അഭിമുഖം നടക്കും. വൺടൈം വേരിഫിക്കേഷൻ സർട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, വ്യക്തി വിവര കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2222665.