പരീക്ഷ ജൂണിൽ

Wednesday 29 April 2026 12:38 AM IST

പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളുടെ മേഴ്സി ചാൻസ് പരീക്ഷ ജൂണിൽ നടത്തും. വിദ്യാർത്ഥികൾക്ക് പഠിച്ചിരുന്ന സെന്ററുകളിൽ മേയ് 11 വരെ പിഴ കൂടാതെയും മേയ് 15 വരെ 100 രൂപ പിഴയോടെയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ നിന്ന് ലഭിക്കും.